Asianet News MalayalamAsianet News Malayalam

40 ലക്ഷം തൊഴിൽ, 2500 രൂപ ക്ഷേമപെൻഷൻ, വീട്ടമ്മമാർക്കും പെൻഷൻ; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക

രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. 

LDF election manifesto published
Author
Trivandrum, First Published Mar 19, 2021, 4:36 PM IST

തിരുവനന്തപുരം: തുടർ ഭരണ പ്രതീക്ഷയിലേറി ക്ഷേമത്തിലൂന്നി ഇടത് പ്രകടന പത്രിക. അഞ്ച് വർഷത്തിനുള്ളിൽ ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷനാണ് പ്രധാന വാഗ്ദാനം.എല്ലാ മതവിഭാഗങ്ങളുടെ വിശ്വാസം സംരക്ഷിക്കുമെന്നാണ് ശബരിമല പരാമർശിക്കാതെയുള്ള ഉറപ്പ്. ദാരിദ്ര്യ നിർമ്മാർജനത്തിനായി പ്രത്യേക വായ്പ നൽകുമെന്നും എൽഡിഎഫ് വാക്ക് നൽകുന്നു.

യുവാക്കൾക്കായി 40ലക്ഷം തൊഴിലവസരങ്ങൾ  പറയുമ്പോൾ ഉയർത്തിക്കാട്ടുന്നത് തോമസ് ഐസക്കിന്‍റെ ബജറ്റ് നിർദ്ദേശം. അഭ്യസ്ഥ വിദ്യർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി രജിസ്ട്രേഷൻ. ഉപജീവന തൊഴിലുകൾക്കും മുൻഗണന. പട്ടിക ജാതി ആദിവാസി കുടുംബങ്ങൾക്ക് ഒന്നൊഴിയാതെ വീട്. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരുലക്ഷം മുതൽ 15 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതി, പ്രവാസികൾക്ക് പ്രത്യേക പാക്കേജ് അങ്ങനെ നീളുന്നു ക്ഷേമ പ്രഖ്യാപനങ്ങൾ. ശബരിമല എടുത്ത് പരാമർശിച്ചുള്ള ഒന്നും പത്രികയിൽ ഇല്ല. പകരം എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുമെന്ന ഒറ്റ വരിമാത്രം. ചോദ്യങ്ങൾക്കും കൃത്യമായി മറുപടി ഇല്ല

ആഴക്കടൽ മത്സ്യബന്ധന വിവാദങ്ങളിൽ കൈപൊള്ളിയതോടെ മത്സ്യത്തൊഴിലാളികളുടെ വിശ്വാസ്യത നേടാനും പ്രഖ്യാപനങ്ങളേറെ. കടൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രം, തീരദേശത്തിന് അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജ്. റബറിന്‍റെ തറവിലെ 250 ആയി ഉയർത്തും. നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അർദ്ധ സർക്കാർ സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനം പിഎസ്‍സിക്ക് കീഴിലാക്കും എന്നാണ് ഉറപ്പ്. 

         പ്രകടന പത്രിക ഒറ്റനോട്ടത്തില്‍

  • 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും.
  • മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും. 
  • വിപുലമായ വയോജന സങ്കേതങ്ങള്‍. വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന
  • ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും. കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കും
  • അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും
  • ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന
  • 2040 വരെ വൈദ്യുതിക്ഷാം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം.
  • കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ്
  • കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും
  • കേരള ബാങ്കിൽ എൻആർഐ നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കായി മാറ്റും
  • സോഷ്യൽ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും
  • സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ സ്പെഷ്യല്‍ റൂളുണ്ടാക്കും, നിയമനം പിഎസ്‌സിക്ക് വിടും
  • പ്രോഗ്രസ് റിപ്പോർട്ട് വർഷം തോറും പുറത്തിറക്കും
  • ബദൽ നയങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയാവും
Follow Us:
Download App:
  • android
  • ios