Asianet News MalayalamAsianet News Malayalam

നൂറിലധികം സീറ്റ്, എല്‍ഡിഎഫ് തുടർ ഭരണം ഉറപ്പെന്ന് ഇ പി ജയരാജൻ; 'ക്യാപ്റ്റൻ' വിവാദത്തിലും പ്രതികരണം

ക്യാപ്റ്റൻ എന്നാൽ നേതാവ്, നയിക്കുന്നയാൾ എന്നേ അർത്ഥമുള്ളൂ, അതിനെ വിവാദമാക്കേണ്ട ആവശ്യമില്ല എന്നും ഇ പി. 

ldf will sweep Kerala assembly election 2021 says minister ep jayarajan
Author
Kannur, First Published Apr 6, 2021, 8:06 AM IST

കണ്ണൂര്‍: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടർ ഭരണം ഉറപ്പെന്ന് മന്ത്രി ഇ പി ജയരാജൻ. ഇടതുമുന്നണി കേരളത്തിൽ നൂറിലധികം സീറ്റ് നേടും. കണ്ണൂർ ജില്ലയിലെ പതിനൊന്ന് സീറ്റും സ്വന്തമാക്കും. ക്യാപ്റ്റൻ എന്നാൽ നേതാവ്, നയിക്കുന്നയാൾ എന്നേ അർത്ഥമുള്ളൂ, അതിനെ വിവാദമാക്കേണ്ട ആവശ്യമില്ല എന്നും ഇ പി ജയരാജന്‍ പറഞ്ഞു.  

എല്‍ഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചു. മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന് പറയാനാകില്ല. അവിടെ ശക്തമായ മത്സരമാണ് നടക്കുന്നത്. ബിജെപി വരില്ലെന്നാണ് പ്രതീക്ഷയെന്നും ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. തൃശൂര്‍ ജില്ലയിൽ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വടക്കാഞ്ചേരിയിൽ ഇടതുപക്ഷം ജയിക്കും. അനിൽ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്‍പനങ്ങള്‍ വിലപ്പോവില്ല. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യസമയത്താണ് വോട്ടു ചെയ്തതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരമണിക്കൂറില്‍ തന്നെ പോളിംഗ് ശതമാനം മൂന്നിലെത്തി. ഇ ശ്രീധരന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, വി കെ പ്രശാന്ത്, പദ്‌മജ വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാവിലെ വോട്ടിംഗ് പൂര്‍ത്തിയാക്കി. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios