കോഴിക്കോട് നോർത്തിലെ 60 ബൂത്തുകളിൽ കൃത്രിമത്വം നടത്തിയ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്നും രാഘവൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

കോഴിക്കോട്: പോസ്റ്റൽ വോട്ടിംഗിൽ കൃത്രിമം നടക്കുന്നുവെന്ന് എം കെ രാഘവൻ എംപി. മരിച്ച ആളുകളുടെ പേരിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകൾ കിട്ടിയെന്നാണ് എംപിയുടെ അവകാശവാദം. വോട്ടുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നില്ലെന്നും എം കെ രാഘവൻ ആരോപിച്ചു. 

കോഴിക്കോട് നോർത്തിലെ 60 ബൂത്തുകളിൽ കൃത്രിമത്വം നടത്തിയ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്നും രാഘവൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസർമാർക്ക് അന്തിമ പട്ടിക നൽകിയില്ലെന്ന് പറഞ്ഞ രാഘവൻ ഉദ്യോഗസ്ഥരെല്ലാം ഇടത് അനുകൂല സംഘടന നേതാക്കളാണെന്ന ആക്ഷേപം ആവർത്തിച്ചു.