മണ്ഡലത്തിലെ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് അത്. പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെയാണ് രാജേഷ് ക്രിക്കറ്റിനായി സമയം കണ്ടെത്തിയത്. 

തൃത്താല: നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃത്താല. മുന്‍ പാലക്കാട് എംപി എംബി രാജേഷും, സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ വിടി ബലറാം എന്നിവരാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. പ്രചരണത്തില്‍ ഇപ്പോള്‍ തന്നെ എല്ലാ അടവുകളും എടുക്കുകയാണ് ഇരു സ്ഥാനാര്‍ത്ഥികളും. അതിനിടെയാണ് കഴിഞ്ഞ ദിവസം എംബി രാജേഷ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. 

മണ്ഡലത്തിലെ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് അത്. പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെയാണ് രാജേഷ് ക്രിക്കറ്റിനായി സമയം കണ്ടെത്തിയത്. ‘പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ബാറ്റു ചെയ്തു. പൊടുന്നനെ കുത്തി ഉയര്‍ന്ന ഒരു ബൗണ്‍സര്‍ ലെഗ്സൈഡില്‍ മിഡ്വിക്കറ്റിലേക്ക് പുള്‍ ചെയ്തുവെന്നും’ രാജേഷ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ക്രിക്കറ്റ് ഒരുപാടു കളിക്കുകയും കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എനിക്ക് ഈ അവസരം ആവേശകരമായെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്ത് നായകനായെത്തിയ കാലാ സിനിമയിലെ ബിജിഎമ്മിനോടപ്പുള്ള രാജേഷിന്റെ വീഡിയോ വൈറലായിരുന്നു. രജനീകാന്ത് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ കുടയും കൈയ്യിലെടുത്ത ഈ വീഡിയോയ്ക്ക് വിമര്‍ശനവും നേരിട്ടിരുന്നു.