വെള്ളനാട് സ്വദേശി അനന്തൻ എസ്. എസ് ആണ് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകിയത്.

തിരുവനന്തപുരം: വോട്ട് ചെയ്യാൻ എത്തിയ നേവി ഉദ്യോഗസ്ഥനോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വെള്ളനാട് സ്വദേശി അനന്തൻ എസ്. എസ് ആണ് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകിയത്.

ഗർഭിണിയായ സഹോദരിക്കൊപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു അനന്തൻ. സഹോദരിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ളതിനാൽ തന്നേയും അമ്മയേയും കൂടി കൂട്ടത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഗ്രേഡ് എ എസ്‌ഐ മോശമായി പെരുമാറി എന്നാണ് പരാതി. അനന്തു തെരഞ്ഞെടുപ്പ് കമ്മീഷനും ആര്യനാട് പൊലീസിലും പരാതി നൽകി.

YouTube video player