ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതാണ്

ഇടുക്കി: നടനെന്ന പേരിൽ സമ്പാദിച്ച സത്പേര് സുരേഷ് ഗോപി ബിജെപിയിൽ പോയി കളഞ്ഞുകുളിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ എടുക്കുമെന്ന് അന്ന് പറഞ്ഞു. എന്നിട്ട് എന്തുണ്ടായി? ഇത്തവണയും ഒന്നും നടക്കില്ലെന്ന് എംഎം മണി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ കൂടുതൽ ചർച്ച ആവശ്യമില്ല. ഈ പേരും പറഞ്ഞ് കുറച്ച് വോട്ട് തട്ടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ കടകംപള്ളി സുരേന്ദ്രന്റെ മാപ്പ് പറച്ചിലിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.