എല്ലാവരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാനാകില്ല.  ലതികാ സുഭാഷിന്‍റെ പ്രതികരണം ഏറെ വേദനാജനകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്‍ക്കെതിരെ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ എല്ലാക്കാലത്തും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതെല്ലാം പരിഹരിക്കും. എല്ലാവരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാനാകില്ല. ലതികാ സുഭാഷിന്‍റെ പ്രതികരണം ഏറെ വേദനാജനകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

ധര്‍മ്മടത്ത് പിണറായി വിജയന് എതിരെ മത്സരിക്കാൻ മികച്ച സ്ഥാനാർഥിയെ നിർത്തും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. ഫോർവേഡ് ബ്ലോക്കിനാണ് യുഡിഎഫ് ധര്‍മ്മടം വിട്ട് നൽകിയത്. എന്നാൽ ഇവിടെ മത്സരിക്കാനാകില്ലെന്നാണ് ഫോർവേഡ് ബ്ലോക്ക് നിലപാട്. പകരം സ്ഥാനാര്‍ത്ഥിയെ ഇനി കോൺഗ്രസ് കണ്ടെത്തണം. 

ധർമ്മടം ഏറ്റെടുക്കില്ലെന്ന് ജി ദേവരാജനും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായും പ്രായോഗികമായും ബുദ്ധിമുട്ടുണ്ട്. ധർമ്മടം കോൺഗ്രസിന് വിട്ടുകൊടുക്കുന്നു, മറ്റൊരു സീറ്റ് വേണമെന്നാണ് ആവശ്യം