മുസ്ലിം വിഭാഗത്തിന്റെ അഭിപ്രായം ഇക്കാര്യത്തിൽ എന്താണ്? ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെ പരിശോധിച്ചു. ഇക്കാര്യത്തിൽ വോട്ടർമാർ പറയുന്നത് എന്താണെന്ന് നോക്കാം. 

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മുസ്ലിം വോട്ടുകൾ ആരെ പിന്തുണക്കും. മുസ്ലിം വോട്ടർമാർക്ക് ഇടത് പക്ഷത്തോട് ചായ്‍വുണ്ടോ? മുസ്ലിം വിഭാഗത്തിന്റെ അഭിപ്രായം ഇക്കാര്യത്തിൽ എന്താണ്? ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെ ഇക്കാര്യങ്ങൾ പരിശോധിച്ചു. വോട്ടർമാർ പറയുന്നത് എന്താണെന്ന് നോക്കാം. 

Add Asianetnews as a Preferred SourcegooglePreferred

മുസ്ലിം വോട്ടർമാർക്ക് ഇടത് പക്ഷത്തോട് ചായ്വുണ്ടോ എന്ന ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവേ ചോദ്യത്തിനോട് 45 ശതമാനം പേരും ഉണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. 42 ശതമാനം പേർ ഇല്ല എന്നും 13 ശതമാനം പേർ അറിയില്ല എന്നും അഭിപ്രായപ്പെട്ടു. എന്നാൽ ഇതേ ചോദ്യം തന്നെ മുസ്ലിം വിഭാഗത്തിൽ പെടുന്ന വോട്ടർമാരോട് ചോദിച്ചപ്പോൾ ഇല്ല എന്നാണ് 45 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഉണ്ട് എന്ന് 38 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. അറിയില്ല എന്ന് 17 പേരും അഭിപ്രായപ്പെട്ടു.