ശബരിമലയിൽ സമീപനം ആത്മാര്‍ത്ഥത ഉള്ളതാണെങ്കിൽ  യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ് മൂലം നൽകണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് എൻഎസ്എസ്. ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം തീരില്ല. ശബരിമലയിൽ സമീപനം ആത്മാര്‍ത്ഥത ഉള്ളതാണെങ്കിൽ യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ് മൂലം നൽകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2018 ലെ സംഭവങ്ങളിൽ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. മുതലക്കണ്ണീര് ആണെന്ന് ആക്ഷേപവുമായി ബിജെപി അടക്കം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.