Asianet News MalayalamAsianet News Malayalam

ജി സുകുമാരൻ നായര്‍ പറഞ്ഞത് രാഷ്ട്രീയമല്ല; വിശദീകരണവുമായി എൻഎസ്എസ്

ജി സുകുമാരൻ നായരുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് എൻഎസ്എസ് വിശദീകരണം

nss explains election controversy
Author
Kottayam, First Published Apr 7, 2021, 10:43 AM IST

കോട്ടയം: തെരഞ്ഞെടുപ്പ് ദിനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി എൻഎസ്എസ്. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻസ്എസ് വിശദീകരിക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻഎസ്എസ് അല്ല. വിശ്വാസ പ്രശ്നത്തിൽ എൻഎസ്എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ല. 

വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻഎസ്എസ് പറഞ്ഞത് അയ്യപ്പന്‍റെ പേരിലാക്കിയത്പിണറായി വിജയന്‍റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും എൻഎസ്എസ് പറയുന്നു. ഇന്നലെ ജി സുകുമാരൻ നായര്‍ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നാണ് എൻഎസ്എസ് പറയുന്നത്. 

തുടര്‍ന്ന് വായിക്കാം: സമദൂരം വിട്ട് എൻഎസ്എസ്; ഭരണമാറ്റം ഉണ്ടാകണമെന്ന് ജി സുകുമാരൻ നായര്‍...
 

തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി എത്തിയത്. തുടര്‍ന്ന് വന്ന സമദൂര നയം മാറ്റി ഭരണമാറ്റം ഉണ്ടാകണമെന്ന് ജനം ആഗരഹിക്കുന്നു എന്ന തരത്തിൽ സുകുമാരൻ നായരുടേതായി വന്ന പ്രസ്താവന വൻ ചര്‍ച്ചയായി. വിശ്വാസ സംരക്ഷണത്തിൽ എൻഎസ്എസ് നിലപാട് ഏറ്റ് പിടിച്ചായിരുന്നു തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പ്രതികരണം. 

തുടര്‍ന്ന് വായിക്കാം: അയ്യപ്പന്‍ ആര്‍ക്കൊപ്പം? ശബരിമലയും ദേവ- അസുരഗണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് ദിനം...

വിശ്വാസം സംരക്ഷണത്തിന്‍റെ പേരിൽ എൻഎസ്എസിനെ വിരട്ടാൻ ആരും നോക്കേണ്ടെന്ന പ്രതിപക്ഷ പ്രസ്താവന കൂടി വന്നതോടെ സംസ്ഥാനത്തെ വലിയ രാഷ്ട്രീയ വിവാദമായി സംഭവം മാറിയതോടെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകളിൽ വിശദീകരണവുമായി സംഘടന രംഗത്തെത്തിയത്. 

Follow Us:
Download App:
  • android
  • ios