അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സത്യപ്രതിജ്ഞ ചെയ്ത അതേ വേദിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിലെ 13-ാമത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാറിനും തുടര്‍ഭരണം നേടാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തെരഞ്ഞെടുപ്പുകളിലും ജനം മുന്നണികളെ മാറി മാറി പരീക്ഷിച്ചപ്പോള്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ തുടര്‍ഭരണം സ്വന്തമാക്കി. ഗവര്‍ണ്ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകം സഗൗരവം ഏറ്റ് ചൊല്ലി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും മാത്രമാണ് പുതിയ മന്ത്രിസഭയിലുള്ളത്. മറ്റെല്ലാവരും പുതുമുഖങ്ങള്‍.