വാശിയേറിയ മത്സരം നടന്ന , രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഫലം അടിക്കടി മാറി മറിയുകയാണ്  

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായിൽ മത്സരിക്കുന്ന മാണി സി കാപ്പനും ലീഡ് നില മാറ്റി മറിക്കുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

പോസ്റ്റൽ വോട്ടിലും ആദ്യ റൗണ്ട് വോട്ട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം റൗണ്ടിൽ മാണി സി കാപ്പൻ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗണ്ടിൽ തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയര്‍ത്തുന്നത്. 

ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തിരുന്നത്. പുതുപ്പള്ളി കോട്ടയം കടുത്തുരുത്തി മണ്ഡലങ്ങളിൽ ആണ് ആദ്യ റൗണ്ടിൽ യുഡിഎഫ് ലീഡ് നിലനിര്‍ത്തിയത്. 

YouTube video player