ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. നല്ല ഭൂരിപക്ഷത്തോടെ എല്ലാവരും ജയിക്കുമെന്നാണ് പ്രതീക്ഷ. എക്‌സിറ്റ് പോള്‍ ഫലം ഇന്നലെ കണ്ടതാണ്. എല്ലാവരും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 

കോഴിക്കോട്: എല്‍ഡിഎഫ് വിജയിച്ച് അധികാരം നിലനിര്‍ത്തിയാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണോ എന്നത് പാര്‍ട്ടിയും എല്‍ഡിഎഫുമാണ് തീരുമാനിക്കുകയെന്ന് മകള്‍ വീണ. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. നല്ല ഭൂരിപക്ഷത്തോടെ എല്ലാവരും ജയിക്കുമെന്നാണ് പ്രതീക്ഷ. എക്‌സിറ്റ് പോള്‍ ഫലം ഇന്നലെ കണ്ടതാണ്. എല്ലാവരും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും നല്ല വിജയം പ്രതീക്ഷിക്കുന്നു. അച്ഛന്‍ മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ജയിച്ചു കഴിഞ്ഞാല്‍ എല്‍ഡിഎഫൊക്കെ കൂടി തീരുമാനിക്കേണ്ട കാര്യമാണ് അതൊക്കെ. ആര് എന്താവും എന്നൊക്കെയുള്ളത് അതിന് മുന്നേ പറയാന്‍ പാടില്ലല്ലോ. വളരെ നല്ല ഭരണമാണ് പിണറായി വിജയന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവെച്ചതെന്നും ചോദ്യത്തിന് മറുപടിയായി വീണ പറഞ്ഞു. 

അച്ഛനെ എതിര്‍ത്തവര്‍ക്കുപോലും ഇപ്പോള്‍ അച്ഛന്റെ അഡ്മിനിസ്‌ട്രേഷന്‍ സ്‌റ്റൈല്‍ കാണാന്‍ പറ്റുന്നുണ്ട്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ എല്ലാവരും പ്രശംസിക്കുന്നത് അവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചത് കൊണ്ടാണ്. അതിന് മുമ്പ് മാധ്യമങ്ങളില്‍ വരുന്ന കാര്യം വിശ്വസിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന രീതിയായിരുന്നു. ഇപ്പോ എല്ലാവര്‍ക്കും നേരിട്ട് മനസ്സിലാകുന്നുണ്ടെന്നും വീണ പറഞ്ഞു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും വീണയുടെ ഭര്‍ത്താവുമായ റിയാസും ഇക്കുറി ജനവിധി തേടുന്നുണ്ട്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona