Asianet News MalayalamAsianet News Malayalam

'അവസാന തീരുമാനമെടുക്കുക പാർട്ടി', ഇപി ജയരാജനെ കമ്മ്യൂണിസ്റ്റ്  സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

നിർണ്ണായക തെരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനത്തിൽ ഇപി ജയരാജനെ സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിക്കുകയാണ് പിണറായി വിജയൻ. 

Pinarayi vijayan response on ep jayarajan statement about election candidate
Author
Thiruvananthapuram, First Published Apr 1, 2021, 1:29 PM IST

തിരുവനന്തപുരം: പാർട്ടി പറഞ്ഞാലും ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങൾ മാനിക്കാറുമുണ്ട്. പക്ഷേ അവസാന തീരുമാനമെടുക്കുക പാർട്ടിയാണെന്ന് പിണറായി പറഞ്ഞു.

ഒരുമാസം മുമ്പ് വരെ പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന പറഞ്ഞ ഇപി ജയരാജൻ പെട്ടെന്ന് വ്യക്തിപരമായി കാര്യങ്ങളെടുത്തോടെയാണ് നേതൃത്വത്തോടുള്ള നീരസം മറനീക്കി പുറത്ത് വന്നത്. ഇനി ഞാനൊരു മത്സരത്തിനുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇപി മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്. ഇപിയുടെ പ്രഖ്യാപനം പാർട്ടി അണികളെയും നേതാക്കളെയും ഞെട്ടിച്ചു. 

കെകെ ശൈലജക്ക് മട്ടന്നൂർ വിട്ടുനൽകേണ്ടി വരുമെന്ന നിർദ്ദേശം വന്നതോടെയാണ് മത്സരിക്കാനില്ലെന്ന് ആദ്യം ഇപി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വ്യക്തമാക്കുന്നത്. ഇപിയുടെ പ്രതിഷേധത്തിന് പിന്നാലെ രണ്ട് ടേം വ്യവസ്ഥയും സിപിഎം നടപ്പിലാക്കി.

നിർണ്ണായക തെരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ. ഇപിയെ പോലെ മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം പാർട്ടി അച്ചടക്കം മറികടന്ന് വ്യക്തിപരമായ തീരുമാനങ്ങൾ പരസ്യമായി പറയുന്നത് തെറ്റായ കീഴ്വഴക്കുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. മലബാറിന് പുറത്തെക്ക് ഇപി പ്രചാരണത്തിനിറങ്ങാത്തും പാർട്ടി അണികൾക്കിടയിൽ ചർച്ചയാണ്. എന്നാൽ അതേ സമയം ഇപിയുടെ പ്രസ്താവന പാർട്ടി ചർച്ചചെയ്തിട്ടില്ലെന്നായിരുന്നു പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios