പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമൻറ് സീറ്റല്ലെന്നും സിന്ധുമോൾ ജേക്കബ് കൂട്ടിച്ചേ‍ര്‍ത്തു. 

കോട്ടയം: നിയമസഭാ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിപിഎം അംഗവും പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയുമായ സിന്ധുമോൾ ജേക്കബ്. 

Add Asianetnews as a Preferred SourcegooglePreferred

'സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കും. പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. ജിൽസ് പെരിയപ്പുറം പാർട്ടിയോടാപ്പമുണ്ടാകും. പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമൻറ് സീറ്റല്ലെന്നും' സിന്ധുമോൾ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോൺഗ്രസിലെ ജിൽസ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിന്ധുമോൾ ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയായത്. നടപടിയിൽ പ്രതീക്ഷിച്ച് ജിൽസ് പാര്‍ട്ടിവിട്ടു.