Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിട്ടു; പത്ത് മണിക്ക് 20 ശതമാനം കടന്ന് പോളിംഗ്

പൊതുവെ പോളിംഗ് ശതമാനം മന്ദഗതിയിൽ പുരോഗമിക്കാറുന്ന തിരുവനന്തപുരം അടക്കമുള്ള നഗരപ്രദേശങ്ങളിൽ പോലും വലിയ ക്യൂവാണ് അതി രാവിലെ മുതൽ ഉണ്ടായിരുന്നത്.

polling percentage update assembly election up to  ten
Author
Trivandrum, First Published Apr 6, 2021, 10:21 AM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വലിയ തിരക്ക്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിട്ടപ്പോള്‍ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്നത്.

140 മണ്ഡലങ്ങളിലും ഏതാണ്ട് എല്ലാ ബൂത്തുകൾക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെ കാണാനാകുന്നുണ്ട്. പ്രത്യേകിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുകയും ത്രികോണ മത്സരത്തിന്‍റെ ചൂട് നിലനിൽക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

പൊതുവെ പോളിംഗ് ശതമാനം മന്ദഗതിയിൽ പുരോഗമിക്കാറുന്ന തിരുവനന്തപുരം അടക്കമുള്ള നഗരപ്രദേശങ്ങളിൽ പോലും വലിയ ക്യൂവാണ് അതിരാവിലെ മുതൽ ഉണ്ടായിരുന്നത്.തിരുവനന്തപുരം പത്തനംതിട്ട എറണാകുളം പാലക്കാട് കോട്ടയം ജില്ലയിലൊക്കെ 17 ശതമാനം പോളിംഗ് പിന്നിട്ടിട്ടുണ്ട്. പാലക്കാട്ട് 18 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പത്ത് മണിക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ് ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: 

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ് ശതമാനം ഇങ്ങനെ ആയിരുന്നു:

Follow Us:
Download App:
  • android
  • ios