'ജനവികാരം മാനിക്കുക. ജനകീയരെ സ്ഥാനാർത്ഥിയാക്കുക. ധിക്കാരത്തിനും അടിച്ചേൽപ്പിക്കലിനും കാലം മാപ്പ് തരില്ല.'

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎമ്മിൽ പോസ്റ്റർ യുദ്ധം ചൂടുപിടിക്കുന്നു. ആലപ്പുഴയിൽ പി പി ചിത്തരഞ്ജനെ വേണ്ടെന്ന് പോസ്റ്ററുകൾ. ആഴക്കടൽ മത്സ്യബന്ധന ഇടപാടിലെ ഇടനിലക്കാരൻ മാരാരിക്കുളത്ത് വേണ്ട. കള്ളനല്ല കള്ളനു കഞ്ഞി വെച്ചവൻ ആണ്. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ വേണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്.

ജനവികാരം മാനിക്കുക. ജനകീയരെ സ്ഥാനാർത്ഥിയാക്കുക. ധിക്കാരത്തിനും അടിച്ചേൽപ്പിക്കലിനും കാലം മാപ്പ് തരില്ല. കെ എസ് മനോജിനെ എംപി ആക്കിയ സിപിഎം എംഎൽഎയും ആക്കുമോ എന്നും പോസ്റ്ററിലൂടെ ഒരു വിഭാഗം ചോദ്യമുന്നയിക്കുന്നു. സേവ് സിപിഎം എന്ന പേരിലാണ് പാതിരാപ്പള്ളി, കലവൂർ മേഖകളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കളമശ്ശേരിയില്‍ പി രാജീവിനെതിരെയും വീണ്ടും വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ഇടക്കാലത്ത് പുറത്താക്കിയ സക്കീര്‍ ഹുസൈന്‍റെ ഗോഡ് ഫാദറെ കളമശ്ശേരിയില്‍ ആവശ്യമില്ലെന്നും കെ ചന്ദ്രന് പിള്ളയില്ലാതെ രണ്ടാം പിണറായി സര്ക്കാര്‍ വേണ്ടെന്നുമാണ് പോസ്റ്ററുകളിലുള്ളത്.