മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ ഇന്നലത്തെ പ്രചരണം വലിയ ആവേശമാണ് യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുള്ളത്. അപ്രതീക്ഷിതമായി കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട്ടിലും പ്രിയങ്ക ചെന്നിരുന്നു.

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് തൃശ്ശൂർ ജില്ലയില്‍ എത്തും. രാവിലെ പത്തിന് ചാലക്കുടിയിലാണ് ആദ്യ പരിപാടി. ഇരിങ്ങാലക്കുട, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂര്‍ വരെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ഉണ്ടായിരിക്കും. 

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ ഇന്നലത്തെ പ്രചാരണം വലിയ ആവേശമാണ് യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുള്ളത്. അപ്രതീക്ഷിതമായി കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട്ടിലും പ്രിയങ്ക ചെന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഇന്നലത്തെ പ്രചരണത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി നടത്തിയത്. സ്വർണ്ണക്കടത്തിലും കള്ളക്കടത്തിലുമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നായിരുന്നു വിമർശനം. ഹത്രാസ് പീഡനം ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്ത പോലെയാണ് വാളയാർ കേസ് കേരള സർക്കാർ കൈകാര്യം ചെയ്തതെന്നും പ്രിയങ്ക കുറ്റപെടുത്തിയിരുന്നു.

എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച വീണ്ടും കേരളത്തിലെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് പ്രചാരണത്തിനെത്തും.