കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍ സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് സംസ്ഥാന സർക്കാരെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍ സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. 

കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ്പദ്ധതി നടപ്പായാൽ കേരളത്തിൽ ഒരു പാവപ്പെട്ടവൻ പോലും ഉണ്ടാകില്ല. പദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്‍റെ സമ്പദ്‍രംഗത്തെ മാറ്റി മറിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിഐഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായുപരിധിയെ ബഫര്‍ സോണാക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. കിലോമീറ്റര്‍ പരിധി കുറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോള്‍ ആവശ്യപ്പെട്ടതിലും ജനവാസകേന്ദ്രങ്ങളുണ്ടെന്നാണ് യുഡിഎഫ് എന്‍ഡിഎ ആരോപണം.