ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുൻപ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചു.

ഏതാനും യൂത്ത് കോൺഗ്രസ് നേതാന്മാരിൽ മാത്രം സ്ഥാനാര്‍ത്ഥി പട്ടിക ഒതുങ്ങരുത്. അർഹമായ പ്രാതിനിധ്യം വേണമെന്ന് രാഹുൽ ഗാന്ധി പങ്കെടുത്ത യൂത്ത് കോൺഗ്രസ് ദേശീയ എക്സിക്യൂട്ടീവിൽ ആവശ്യമുയർത്തി. നിലവിലെ പട്ടികയിൽ യുവ നേതൃത്വത്തിന് ആശങ്കയുണ്ടെന്നും നിരീക്ഷണം. ഈ മാസം പത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി.