Asianet News MalayalamAsianet News Malayalam

അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്രസർക്കാർ നോവൽ എഴുതിക്കുന്നു; വിമര്‍ശനവുമായി എസ്ആര്‍പി

നിയമ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സ്ഥാപനങ്ങളെ ചില പ്രത്യേക ചുമതലകൾ മാത്രം നിറവേറ്റാൻ ചുമതലപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികളുടേതായി വരുന്നതെല്ലാം ദുരാരോപണങ്ങളാണ്.

s ramachandran pillai against central agencies
Author
Kasaragod, First Published Apr 1, 2021, 10:42 AM IST

കാസര്‍കോട്: അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നോവലെഴുതിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. നിയമ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സ്ഥാപനങ്ങളെ ചില പ്രത്യേക ചുമതലകൾ മാത്രം നിറവേറ്റാൻ ചുമതലപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികളുടേതായി വരുന്നതെല്ലാം ദുരാരോപണങ്ങളാണ്. കള്ളക്കഥകളും തിരക്കഥകളും ഉണ്ടാക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും എസ്ആര്‍പി കാസര്‍കോട്ട് ആരോപിച്ചു. 

വികസനത്തെക്കുറിച്ച് യുഡിഎഫും ബിജെപിയും കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പോലും വികസനത്തെക്കുറിച്ച് പ്രതിപക്ഷത്തിന് സംസാരിക്കാനാകുന്നില്ല.അപ്രസക്തമായ കാര്യങ്ങളാണ് യുഡിഎഫും ബിജെപിയും ചര്‍ച്ചയാക്കുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള ആരോപിച്ചു.

ഇരട്ട വോട്ട് എന്ന പേരിൽ സിപിഎമ്മിനെതിരെ കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ബൂത്ത് പിടുത്തം നടക്കരുത്, കള്ളവോട്ട് നടക്കരുത്. ഏതെങ്കിലും പ്രവർത്തകർ അങ്ങനെ ഇടപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്ആർപി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios