നാമനിര്‍ദ്ദേശ പത്രികാ സമർപ്പണത്തിന് മുമ്പ് അപ്രതീക്ഷിതമായാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി രക്തസാക്ഷി മണ്ഡലപത്തിൽ പുഷ്പാര്‍ച്ചനക്ക് എത്തിയത്.
ആലപ്പുഴ: പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി. നാമനിര്‍ദ്ദേശ പത്രികാ സമർപ്പണത്തിന് മുമ്പ് അപ്രതീക്ഷിതമായാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി രക്തസാക്ഷി മണ്ഡലപത്തിൽ പുഷ്പാര്‍ച്ചനക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. എന്നാൽ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് എത്തിയതെന്നും സന്ദീപ് വ്യക്തമാക്കി.
