തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ 60 ശതമാനവും പുതുമുഖങ്ങളായിരിക്കുമെന്ന് സ്ക്രീനിം​ഗ് കമ്മിറ്റി. വനിതകൾക്കും യുവാക്കൾക്കും മുൻ​ഗണന നൽകും. വിജയ സാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. എല്ലാ വിഭാഗത്തെയും സ്ഥാനാർത്ഥിത്വത്തിൽ ഉൾക്കൊള്ളിക്കുമെന്നും സ്ക്രീനിം​ഗ് കമ്മിറ്റി പ്രതിനിധി എച്ച് കെ പാട്ടീൽ അറിയിച്ചു.

92ലധികം സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഈ മാസം 9 ന് അന്തിമ പട്ടിക കൈമാറും.  സ്ഥാനാർത്ഥി മോഹികൾ ദില്ലിയിൽ വരരുത് എന്നാണ് തങ്ങളുടെ അഭ്യർത്ഥന. എല്ലാവരും അവരവരുടെ മണ്ഡലങ്ങളിൽ‌ ശ്രദ്ധിക്കണം. സ്ഥാനാർത്ഥികളെ കണ്ടെത്താൻ സർവേ നടത്തിയെന്നും എച്ച് കെ പാട്ടീൽ അറിയിച്ചു.

updating...

Read Also: എന്‍റെ പേരിൽ വിവാദം വേണ്ട, ഗുണം പാർട്ടി ശത്രുക്കൾക്ക്, പിജെ ആർമിയെ തള്ളി ജയരാജൻ