തിരുവനന്തപുരം: മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്റെ തലമുണ്ഠനം ചെയ്തുള്ള പ്രതിഷേധം ദുഖകരമെന്ന് മുൻ കൊച്ചി മേയര്‍ സൗമിനി ജെയിൻ.  സ്ഥാനാര്‍ത്ഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഐശ്വര്യ കേരള യാത വിജയിപ്പിക്കാനായി ഓടി നടന്നയാളാണ് ലതിക സുഭാഷ്. മാറ്റിവെച്ച സീറ്റുകളിൽ ലതിക സുഭാഷിനെ പരിഗണിക്കണമെന്നും സൗമിനി ജെയിൻ ആവശ്യപ്പെട്ടു. പ്രതിഷേധം സ്ത്രീകൾക്ക് വലിയ വേദനയുണ്ടാക്കി. ഇനി എങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. എഐസിസി മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അവ‍ര്‍ കൂട്ടിച്ചേര്‍ത്തു.