എല്‍ഡിഎഫിന്റെ പി ബാലചന്ദ്രനാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്. 

തൃശൂര്‍: മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നു. 3757 വോട്ടിനാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. ആറ് റൗണ്ടുകള്‍ മാത്രമാണ് എണ്ണിയത്. എല്‍ഡിഎഫിന്റെ പി ബാലചന്ദ്രനാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്. ബാലറ്റ് വോട്ടുകളില്‍ പത്മജ വേണുഗോപാല്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് ഗോപി ലീഡ് നേടി. ഒരിക്കല്‍ പി ബാലചന്ദ്രനും മുന്നിലെത്തി. എന്നാല്‍, പിന്നീട് ലീഡ് നേടിയ സുരേഷ് ഗോപി വിടാതെ പിടിച്ചിരിക്കുകയാണ്. 

YouTube video player