കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
തൃശൂർ: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നേരത്തെ റിജുവിൻ്റെ ഭാര്യ നൽകിയ ഗാർഹിക പീഡനപരാതിയിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്ത റിജു ഒരു പ്രവാസിയാണ്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
Add Asianetnews as a Preferred Source

