'ഉറപ്പാണ് എല്‍ഡിഎഫ്', ഓട്ടോറിക്ഷകളിൽ ഉറപ്പാക്കി സിഐടിയു

ഒരു മാസത്തേക്ക് ഓട്ടോറിക്ഷകളില്‍ ഉറപ്പാണ് എല്‍ഡിഎഫ് പോസ്റ്ററുകള്‍ ഫീസടച്ച് നിയമവിധേയമാക്കുകയാണ്

ഒരു ഓട്ടോറിക്ഷക്ക് 1920 രൂപ വീതമാണ് ഫീസടക്കുന്നതെന്ന് സിഐടിയു

urappanu ldf logo logo auto rickshaw issue solved

തിരുവനന്തപുരം: എല്‍ഡിഎഫ് പരസ്യവാചകമായ ഉറപ്പാണ് എല്‍ഡിഎഫ് എന്നത് ഓട്ടോറിക്ഷകളില്‍ തുടരുമെന്ന് ഉറപ്പായി. നിയമലംഘനമെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ സിഐടിയു നേതൃത്വം ഇടപെട്ട് നിശ്ചിത ഫീസടച്ച് തുടങ്ങിയതോടെയാണ് പരിഹാരമായത്. പതിനായിരത്തോളം ഓട്ടോറിക്ഷകളില്‍ പരസ്യവാചകം പതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓട്ടോറിക്ഷകളില്‍ ഈ പരസ്യവാചകം പോസ്റ്ററുകളായും ഫ്ളക്സായും പതിക്കുന്നത് നിയമലംഘനമാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓട്ടോറിക്ഷകളുടെ മുന്‍വശം മഞ്ഞ നിറത്തിലും മാറ്റുഭാഗങ്ങള്‍ കറുപ്പ് നിറത്തിലുമായിരിക്കണം. 
പരസ്യപോസ്റ്ററുകള്‍ പതിക്കുന്നതിന് നിശ്ചിത ഫീസടക്കണമെന്നാണ് ചട്ടം. ഒരു മാസത്തേക്ക് ഓട്ടോറിക്ഷകളില്‍ ഉറപ്പാണ് എല്‍ഡിഎഫ് പോസ്റ്ററുകള്‍ ഫീസടച്ച് നിയമവിധേയമാക്കുകയാണ്. ഒരു ഓട്ടോറിക്ഷക്ക് 1920 രൂപ വീതമാണ് ഫീസടക്കുന്നതെന്ന് സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്‍ ജനറൽ സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് വാഹനങ്ങളില്‍ പ്രചരണ പോസ്റ്ററുകള്‍ പതിച്ചുള്ള നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. തിങ്കഴാഴ്ച മുതല്‍ നിയമലംഘനം  നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ഉടമകകള്‍ക്ക് നോട്ടീസ് നല്‍താന്‍ മോട്ടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങി. നിശ്ചിത ഫീസടച്ച സാഹചര്യത്തില്‍ ഓട്ടോറിക്ഷകളിലെ ഉറപ്പാണ് എല്‍ഡിഎഫ് പോസ്റ്റര്‍ നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് സിഐടിയു നേതത്വം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Latest Videos
Follow Us:
Download App:
  • android
  • ios