പാണക്കാട് നിന്നുള്ള തീരുമാനം മാറ്റിയ ചരിത്രമില്ലെന്നും പാലാരിവട്ടം വിഷയം മകന്‍റെ ജയത്തെ ബാധിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
കൊച്ചി: കളമശ്ശേരിയില്‍ മകന്‍ വി ഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വിശദമായ ആലോചനയ്ക്ക് ശേഷമെന്ന് ഇബ്രാഹിംകുഞ്ഞ്. എൽഡിഎഫിൽ നിന്നുള്ളവർ നുഴഞ്ഞ് കയറിയാണ് പ്രതിഷേധം ഉണ്ടാക്കിയത്. പാണക്കാട് നിന്നുള്ള തീരുമാനം മാറ്റിയ ചരിത്രമില്ലെന്നും പാലാരിവട്ടം വിഷയം മകന്‍റെ ജയത്തെ ബാധിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിന്‍റെ മകന് സീറ്റ് നൽകിയതിനെതിരെ മുസ്ലീം ലീഗ് ജില്ലാനേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. ജില്ലാ നേതൃത്വം നൽകിയ പേരുകൾ വെട്ടിമാറ്റിയാണ് സംസ്ഥാന കമ്മിറ്റി ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാര്‍ത്ഥിയാക്കിയത്. പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാൽ ഇബ്രാഹിം കുഞ്ഞിനെയോ മകനെയോ സ്ഥാനാര്‍ഥിയാക്കരുതെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
