Asianet News MalayalamAsianet News Malayalam

'ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നത് ശരിയല്ല'; യുഡിഎഫിന്റെ ശബരിമല കരട് നിയമത്തോട് വിയോജിച്ച് വി ടി ബല്‍റാം

വിശ്വാസികളുടെ വികാരം മാനിക്കുന്നതിനൊപ്പം, തുല്യതയിൽ ഭരണഘടന നൽകുന്ന മൗലികാവകാശവും മാനിക്കപ്പെടണമെന്ന് വി ടി ബല്‍റാം പറഞ്ഞു.

vt balram disagrees with udf sabarimala draft law
Author
Thiruvananthapuram, First Published Feb 16, 2021, 7:42 AM IST

തിരുവനന്തുപുരം: യുഡിഎഫിന്റെ ശബരിമല കരട് നിയമത്തോട് വിയോജിച്ച് വി ടി ബല്‍റാം എംഎല്‍എ. കരട് നിയമത്തിൽ ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് വി ടി ബല്‍റാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരട് നിയമത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമ്പോൾ പ്രായോഗികമായ മാറ്റങ്ങൾ വരുമെന്നും ബൽറാം അവകാശപ്പെട്ടു. 

'നമ്മുടെ ചിഹ്നം സൈക്കിൾ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി ടി ബല്‍റാം. ലിംഗ സമത്വത്തിൽ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കുന്നു. വിശ്വാസികളുടെ വികാരം മാനിക്കുന്നതിനൊപ്പം, തുല്യതയിൽ ഭരണഘടന നൽകുന്ന മൗലികാവകാശവും മാനിക്കപ്പെടണമെന്ന് വി ടി ബല്‍റാം പറഞ്ഞു. രണ്ടും സമന്വയിപ്പിച്ച് മുന്നോട്ട് പോകണമെന്നും ലിംഗ സമത്വത്തിൽ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയത് സിപിഎം ആണെന്നും ബൽറാം കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios