മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് ആ‍ര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ശ്രീം എം എൻ്റെ അടുത്തു വന്നു സംസാരിച്ചു. സമാധാനം നിലനിര്‍ത്താനായി സ്വാഭാവികമായും മുഖ്യമന്ത്രി എന്ന നിലയിൽ എനിക്ക് ആ ചര്‍ച്ചയുമായി സഹകരിക്കേണ്ടതുണ്ടായിരുന്നു. 

തിരുവനന്തപുരം: ആര്‍എസ്എസ് നേതൃത്വവുമായി ശ്രീ എമ്മിൻ്റെ മധ്യസ്ഥതയിൽ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1980-കൾ മുതൽ ആര്‍എസ്എസുമായി പലവട്ടം സമാധാന ചര്‍ച്ചകൾ നടന്നിരുന്നുവെന്നും അതിനെ എങ്ങനെയാണ് രാഷ്ട്രീയ ബാന്ധവം എന്നു പറയാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് ആ‍ര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ശ്രീം എം എൻ്റെ അടുത്തു വന്നു സംസാരിച്ചു. സമാധാനം നിലനിര്‍ത്താനായി സ്വാഭാവികമായും മുഖ്യമന്ത്രി എന്ന നിലയിൽ എനിക്ക് ആ ചര്‍ച്ചയുമായി സഹകരിക്കേണ്ടതുണ്ടായിരുന്നു. ശ്രീ എം തന്നെയാണ് സമാധാന ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും മധ്യസ്ഥത വഹിച്ചതും. 

നേരത്തെയും ഇത്തരം ചര്‍ച്ചകൾ നടന്നിട്ടുണ്ട്. അതൊന്നും രഹസ്യമായിരുന്നില്ല. തലയിൽ മുണ്ടിട്ടില്ല ചര്‍ച്ചകൾക്ക് പോയത്. അങ്ങനെ പോയവർ ഉണ്ട്. ഇവിടെ ശ്രീം എം മുൻകൈ എടുത്ത് ചര്‍ച്ച നടന്നു. എം ഒരു സെക്കുലര്‍ സന്യാസിവര്യനാണ്. വിഭാഗീയതയുടെ വക്താവല്ല അദ്ദേഹം എന്നാണ് ഞാൻ മനസിലാക്കുന്നത് - മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ വിശദീകരണം തന്നില്ല.