കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ല്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കോഴിക്കോട്: വോട്ട് ചെയ്യാനെത്തിയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ 
തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ല്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തോട്ടത്തില്‍ മാണി, മകന്‍ ഷിനോജ് എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.