Asianet News MalayalamAsianet News Malayalam

'ലൗ ജിഹാദ്' ഉയ‍ര്‍ത്തി കേരളത്തിൽ യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം, പിണറായിക്കെതിരെ വിമര്‍ശനം

കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവർക്ക് വളരാൻ പിണറായി സ‍ര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. 

 

yogi adityanath election campaign kerala
Author
Alappuzha, First Published Apr 1, 2021, 12:10 PM IST

ആലപ്പുഴ: ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സ‍ര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു. 

കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവർക്ക് വളരാൻ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച യുപി മുഖ്യമന്ത്രി കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി, മോദിയുടെ നേതൃത്വത്തിൽ സാക്ഷാൽക്കരിക്കുകയാണെന്നും  കൂട്ടിച്ചേര്‍ത്തു.

യോഗി ആദിത്യ നാഥിന്റെ വാക്കുകൾ

കേരളത്തിൽ എൽഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യം. ഇരു മുന്നണികൾക്കും ഭിന്നിപ്പ് , കൊള്ള എന്നിവയിലാണ് ശ്രദ്ധ നൽകുന്നത്. സ്വജന പക്ഷപാതമുയ‍‍ര്‍ത്തിയുള്ള ഭരണത്തിൽ സ്വന്തം ആളുകൾക്ക് മാത്രമാണ് ഗുണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇഷ്ടക്കാർക്ക് തൊഴിൽ നൽകുകയാണ്. പാർട്ടി ആഭിമുഖ്യം നോക്കി ആണ് തൊഴിൽ നൽകുന്നത്. കേരളത്തിൽ പാവപ്പെട്ട ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കടത്തിൽ ഉൾപ്പെട്ടത് ഏറെ ലജ്ജാകരമാണ്. സ‍ര്‍ക്കാര്‍ കർഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചെന്നും യോഗി ആരോപിച്ചു. 

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രം മികച്ച പ്രവർത്തനം നടത്തി. പാവപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിച്ചു. ആത്മാ നിർഭർ ഭാരത് പോലെ നിരവധി പദ്ധതികൾ അതിന് ഉദാഹരണമാണ്. കശ്മീരിൽ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോഡി സ‍‍ര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios