മുസ്ലീം ലീ​ഗിന് പട്ടാമ്പി സീറ്റ്  കിട്ടാത്തതിൽ ആണ് പ്രതിഷേധം. 

പാലക്കാട്: പട്ടാമ്പിയിൽ നാളെ മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് യൂത്ത് ലീ​ഗിന്റെ തീരുമാനം. മുസ്ലീം ലീ​ഗിന് പട്ടാമ്പി സീറ്റ് കിട്ടാത്തതിൽ ആണ് പ്രതിഷേധം.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രചാരണത്തിനിറങ്ങേണ്ടെന്ന് തീരുമാനമുണ്ടായത്. ലീഗ് നേതാക്കളെ ഇക്കാര്യം അറിയിച്ചു. യുഡിഎഫ് നേതൃത്വത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് യൂത്ത് ലീ​ഗ് അറിയിച്ചു.