Asianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പോസ്റ്റ് പോൾ സർവേ: കോട്ടയ്ക്ക് ഇളക്കമില്ല, കല്ല്യാശ്ശേരിയിൽ എൽഡിഎഫ് തന്നെ

 മൂന്ന് മുന്നണികളും യുവാക്കളെ മത്സരരം​ഗത്തിറക്കി എന്നതാണ് കല്ല്യാശ്ശേരിയിലെ സവിശേഷത

Asianet Cfore survey predicts LDF won in kaliasseri
Author
Kannur, First Published Apr 29, 2021, 7:28 PM IST
  • Facebook
  • Twitter
  • Whatsapp

ഇടതുകോട്ടയായ കല്ല്യാശ്ശേരിയിൽ യുവനേതാവിനെ ഇറക്കിയ സിപിഎമ്മിന് മികച്ച വിജയം ഉറപ്പെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവേ പ്രവചിക്കുന്നു. കഴിഞ്ഞ രണ്ട് ടി.വി.രാജേഷ് മത്സരിച്ച സീറ്റിൽ ഇക്കുറി എം.വിജിനാണ് മത്സരിക്കുന്നത്. കോൺ​ഗ്രസിനായി ബ്രിജേഷ് കുമാറും ബിജെപിക്കായി അരുൺ കൈതപ്രവും മത്സരരം​ഗത്തുണ്ട്. മൂന്ന് മുന്നണികളും യുവാക്കളെ മത്സരരം​ഗത്തിറക്കി എന്നതാണ് കല്ല്യാശ്ശേരിയിലെ സവിശേഷത. 2016-ൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് കല്ല്യാശ്ശേരിയിൽ സിപിഎമ്മിനുണ്ടായത്. 43000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിൻ്റെ ടി.വി.രാജേഷ് കോൺ​ഗ്രസിൻ്റെ അമൃത രാമകൃഷ്ണനെ കല്ല്യാശ്ശേരിയിൽ തോൽപിച്ചത്. 

Follow Us:
Download App:
  • android
  • ios