09:37 PM (IST) Feb 13

കേരളം ആര്‍ക്കൊപ്പം - ഏഷ്യാനെറ്റ് ന്യൂസ് സര്‍വെയുടെ അന്തിമ ഫലം

സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. ബംഗലൂരുവിലെ AZ റിസർച്ച് പാർട്ണേഴ്സുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവെ ഫലം തയ്യാറാക്കിയത്. യുഡിഎഫിന് മേല്‍ക്കെെ പ്രവചിക്കുന്നാണ് സര്‍വെ ഫലം. ശബരിമല വിഷയം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് വിലയിരുത്തലുണ്ടായ സര്‍വെയില്‍ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതകളും തുറന്നിടുന്നു.

09:33 PM (IST) Feb 13

നിലപാടില്‍ മാറ്റമില്ല; അവസരവാദത്തിനില്ലെന്ന് എം വി ഗോവിന്ദന്‍

ശബരിമല വിഷയത്തിലടക്കം എടുത്ത നിലപാടില്‍ ഒരു മാറ്റത്തിനുമില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. കോണ്‍ഗ്രസും ബിജെപിയും നടത്തിയത് പോലെ അവസരവാദത്തിനില്ലെന്നും എം വി ഗോവിന്ദന്‍. 

09:30 PM (IST) Feb 13

ബിജെപിക്ക് സാധ്യത തെക്കന്‍ കേരളത്തിലെന്ന് വി മുരളീധരന്‍

ബിജെപിക്ക് തെക്കന്‍ കേരളത്തില്‍ സാധ്യത കൂടുതലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തിരുവനന്തപുരം മാത്രമല്ല, മറ്റ് സീറ്റുകളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ബിഡിജെഎസിന്‍റെ സാന്നിധ്യം ഗുണകരമാകുമെന്നും മുരളീധരന്‍. 

09:27 PM (IST) Feb 13

തെക്കന്‍ കേരളത്തില്‍ വോട്ട് വര്‍ധിപ്പിച്ച് ബിജെപി

തെക്കന്‍ കേരളത്തില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 20 ആയി വര്‍ധിക്കുമെന്ന് സര്‍വെ. 44 ശതമാനം വോട്ട് യുഡിഎഫ് നേടുമ്പോള്‍ 28 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കും. 

09:25 PM (IST) Feb 13

മധ്യകേരളത്തിലെ വോട്ട് ഷെയര്‍

മധ്യകേരളത്തില്‍ യുഡിഎഫിന് സര്‍വെ ഫലം നല്‍കുന്നത് 42 ശതമാനം വോട്ട് ഷെയര്‍. 27 ശതമാനം- എല്‍ഡിഎഫ്, എന്‍ഡിഎ -17 ശതമാനം. 

09:23 PM (IST) Feb 13

വടക്കന്‍ കേരളത്തില്‍ 45 ശതമാനം വോട്ട് ഷെയറുമായി യുഡിഎഫ്

വടക്കന്‍ കേരളത്തില്‍ യുഡ‍ിഎഫ് 45 ശതമാനം വോട്ട് ഷെയര്‍ നേടുമെന്ന് സര്‍വെ ഫലം. 33 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ 16 ശതമാനം ബിജെപിക്കും ലഭിക്കും. 

09:21 PM (IST) Feb 13

കേരളത്തിലെ വോട്ട് ഷെയര്‍ ഇങ്ങനെ

കേരളത്തില്‍ 44 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് പ്രവചിച്ച് സര്‍വെ. 30 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ 18 ശതമാനം വോട്ട് ഷെയര്‍ നേടി ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും സര്‍വെ. 

09:18 PM (IST) Feb 13

തെക്കന്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമോ?

തെക്കന്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയേക്കുമെന്ന് സര്‍വെ. യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടിയേക്കാം. എല്‍ഡിഎഫിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിച്ചേക്കാം. 

09:14 PM (IST) Feb 13

മധ്യകേരളത്തില്‍ തരിച്ചുവരവ് സാധ്യമാക്കി യുഡിഎഫ്

കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട മധ്യകേരളത്തില്‍ യുഡിഎഫിന്‍റെ തിരിച്ചുവരവ് പ്രവചിച്ച് സര്‍വെ. നാല് മുതല്‍ അഞ്ച് സീറ്റ് വരെ യുഡിഎഫ് നേടും. എല്‍ഡിഎഫിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കാം. ബിജെപി അക്കൗണ്ട് തുറക്കില്ല.

09:12 PM (IST) Feb 13

വടക്കന്‍ കേരളം യുഡിഎഫിനൊപ്പം

വടക്കന്‍ കേരളത്തില്‍ യുഡിഎഫ് ഏഴ് മുതല്‍ എട്ട് സീറ്റ് വരെ നേടാം. പൂജ്യം മുതല്‍ ഒരു സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കും. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. കാസര്‍കോഡ്, കണ്ണൂര്‍, വടകര, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ കേരളം. 

09:09 PM (IST) Feb 13

കേരളം ആര്‍ക്കൊപ്പം - അന്തിമ ഫലത്തിലേക്ക്

കേരളത്തില്‍ യുഡിഎഫ് നേടുക 14 മുതല്‍ 16 വരെ സീറ്റ്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളിലേക്ക് ഒതുങ്ങും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വെ. 

09:07 PM (IST) Feb 13

സര്‍വെ നടത്തിയ കാലഘട്ടം

ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ കേരളം എങ്ങനെയാണ് ചിന്തിച്ചതെന്നാണ് ഏഷ്യാനെറ്റ് സര്‍വെയില്‍ വ്യക്തമാകുന്നത്.

09:05 PM (IST) Feb 13

കേരളത്തില്‍ 20 സീറ്റ് കോണ്‍ഗ്രസ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് കെ വി തോമസ്

കേരളത്തില്‍ 20 സീറ്റ് കോണ്‍ഗ്രസ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് കെ വി തോമസ് എംപി. സംസ്ഥാനത്ത് നല്ലൊരു വിജയം നേടുമെന്ന് ഉറപ്പാണെന്നും കെ വി തോമസ്. 

09:03 PM (IST) Feb 13

യാഥാര്‍ഥ്യമാകാന്‍ പോകുന്നത് വലിയ ഇടത് മുന്നേറ്റമെന്ന് എം വി ഗോവിന്ദന്‍

ഏഷ്യാനെറ്റ് സര്‍വെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത് വലിയ ഇടത് മുന്നേറ്റമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. ബിജെപിക്ക് കിട്ടുന്നതില്‍ വലിയ ശതമാനം വോട്ട് കോണ്‍ഗ്രസിന്‍റേതാകുമെന്നും ഗോവിന്ദന്‍. 

09:01 PM (IST) Feb 13

ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മുന്നോട്ട് പോകുമെന്ന് മുരളീധരന്‍

ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും മുന്നോട്ട് പോകുമെന്നും ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. ശബരിമല വിഷയം ചര്‍ച്ചയാകും. അത് ഒരു തവണ ചര്‍ച്ചയായി അവസാനിക്കുന്ന വിഷയം അല്ലെന്നും മുരളീധരന്‍.

08:57 PM (IST) Feb 13

രാമക്ഷേത്രം കേരളത്തില്‍ ചര്‍ച്ചയാകുമോ

08:44 PM (IST) Feb 13

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എടുത്ത നിലപാടല്ലെന്ന് വി മുരളീധരന്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എടുത്ത നിലപാടല്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ശബരിമലയില്‍ ബിജെപി വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.

08:42 PM (IST) Feb 13

ശബരിമലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ആര്

ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് യുഡിഎഫ് എന്ന് സര്‍വെ. 32 ശതമാനം പേര്‍ രാഷ്ട്രീയ നേട്ടം യുഡിഎഫിന് എന്ന് വിലയിരുത്തി. 26 ശതമാനം എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ എന്‍ഡിഎയെ തുണച്ചത് 21 ശതമാനം മാത്രം

08:38 PM (IST) Feb 13

ശബരിമല വിഷയത്തില്‍ പിണറായിയെ തള്ളി സര്‍വെ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് തെറ്റെന്ന് 54 ശതമാനം പേര്‍. ശരിയെന്ന് 25 ശതമാനം പേര്‍ പറഞ്ഞപ്പോല്‍ അറിയില്ലെന്ന് 21 ശതമാനം. 

08:37 PM (IST) Feb 13

ശബരിമലയിലെ എല്‍ഡിഎഫ് നിലപാട് വളരെ മോശമെന്ന് സര്‍വെ

ശബരിമലയിലെ എല്‍ഡിഎഫ് നിലപാട് വളരെ മോശമെന്ന് സര്‍വെ. 30 ശതമാനം പേരും മോശമെന്ന് പ്രതികരിച്ചു. നല്ലതെന്ന് പറഞ്ഞത് 23 ശതമാനം മാത്രം.