കഴിഞ്ഞ രണ്ട് തവണ സിപിഎമ്മിനായി പുരുഷൻ കടലുണ്ടി മത്സരിച്ചു ജയിച്ച ബാലുശ്ശേരി പൊതുവിൽ ഇടത് സ്വഭാവം വച്ചു പുലർത്തുന്ന മണ്ഡലം കൂടിയാണ്. 

ഏറെ മാധ്യമശ്രദ്ധ നേടിയ പോരാട്ടം നടന്ന കോഴിക്കോട്ടെ ബാലുശ്ശേരി സീറ്റിൽ എസ്എഫഐ സംസ്ഥാന സെക്രട്ടറിയും യുവനേതാവുമായ സച്ചിൻ ദേവന് വിജയം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സ‍ർവേ. നടൻ ധ‍ർമജൻ ബോൾ​ഗാട്ടിയുടെ അപ്രതീക്ഷിത വരവോടെ വലിയ ശ്രദ്ധ നേടിയ പോരാട്ടമായിരുന്നു ബാലുശ്ശേരി. എന്നാൽ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമുണ്ടായ ഓളമൊന്നും ബാലുശ്ശേരിയിൽ പ്രതിഫലിച്ചില്ല എന്നാണ് സർവേയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ സിപിഎമ്മിനായി പുരുഷൻ കടലുണ്ടി മത്സരിച്ചു ജയിച്ച ബാലുശ്ശേരി പൊതുവിൽ ഇടത് സ്വഭാവം വച്ചു പുലർത്തുന്ന മണ്ഡലം കൂടിയാണ്.