” സംസ്ഥാനത്ത് ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവില്ല. അക്കാര്യം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ ആരും നിയമനടപടി നേരിടേണ്ടി വരില്ല”- എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം. 

ജയ്പൂർ: രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികൾ ഉണ്ടാവില്ലെന്ന വാ​ഗ്ദാനവുമായി ബി ജെ പി സ്ഥാനാര്‍ത്ഥി. സംസ്ഥാനത്തെ സോജത് നിയസഭാസീറ്റിലേക്ക് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥിയായ ശോഭാ ചൗഹാനാണ് വാ​ഗ്ദാനവുമായി രം​ഗത്തെത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സോജത് മേഖലയില്‍ നടന്ന സ്‌നേഹ സമ്മേളന്‍ എന്ന പരിപാടിക്കിടെയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം.” സംസ്ഥാനത്ത് ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവില്ല. അക്കാര്യം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ ആരും നിയമനടപടി നേരിടേണ്ടി വരില്ല”- എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം. 

ശൈശവ വിവാഹം നടത്തുന്നവര്‍ പേടിക്കേണ്ടതില്ലെന്ന് സ്ഥാനാര്‍ത്ഥി പറയുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോജതിൽ ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ ദേവദാസി വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ നടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് ശോഭാ ചൗഹാന്റെ പ്രഖ്യാപനം.