ദില്ലിയില്‍ 500 സ്‍കൂളുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്‍തെങ്കിലും യാഥാര്‍ത്ഥ്യമായത് ഒരെണ്ണം മാത്രമാണെന്ന് ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ.

ദില്ലി: പഞ്ചാബിലെ ആം ആദ്‍മി പാര്‍ട്ടിയുടെ വന്‍ വിജയത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‍രിവാള്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്ത്. നുണകളും കാപട്യവും മാത്രമാണ് കെജ്‍രിവാളിന്റെ പ്രസംഗത്തിലുള്ളതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തു.

ദില്ലിയില്‍ 500 സ്‍കൂളുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്‍തെങ്കിലും യാഥാര്‍ത്ഥ്യമായത് ഒരെണ്ണം മാത്രമാണ്. കൊവിഡ് സമയത്ത് പോലും ദില്ലിയില്‍ റേഷന്‍ വിതരണം ചെയ്യാന്‍ കഴിയാതിരുന്നവര്‍ പട്ടിണി മാറ്റുമെന്ന് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരെണ്ണം പോലും ഇതുവരെ യാഥാര്‍ത്ഥ്യമായില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ ആരോപിച്ചു. 

Scroll to load tweet…