കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ. രാഹുൽ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് പ്രശംസ.

പനാജി: രാഹുൽ ഗാന്ധിക്ക് ബിജെപി എംഎൽഎയുടെ പ്രശംസ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ. രാഹുൽ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് പ്രശംസ. ഇന്നലെ മുഖ്യമന്ത്രി മനോഹർ പരിക്കറിനെ കാണാൻ എത്തിയ രാഹുലിന്റെ നീക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

Add Asianetnews as a Preferred SourcegooglePreferred

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ കാണാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ നിയമസഭാ മന്ദിരത്തിൽ എത്തിയിരുന്നു. കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. റഫേൽ ഇടപാടിൽ പരീക്കറിനെതിരെ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച.