ദില്ലി: രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുത്വത്തെക്കുറിച്ച് തന്നെ രാഹുൽ പഠിപ്പിക്കേണ്ട. നെഹ്റു കുടുംബത്തിന്റെ ചെയ്തികൾക്ക് രാഹുൽ ഹിന്ദുക്കൾക്ക് വിശദീകരണം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോമനാഥ് ക്ഷേത്രം പുനർനിർമ്മിക്കുന്നതിൽ നിന്ന് സർദാർ വല്ലഭായ് പട്ടേലിനെ ജവഹർലാൽ നെഹ്റു തടഞ്ഞത് എന്തിനെന്ന് നരേന്ദ്ര മോദി ചോദിച്ചു. ശ്രീരാമൻ ജീവിച്ചിരുന്നതായി തെളിവില്ലെന്ന് കോൺഗ്രസ് സർക്കാരാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കിയതെന്ന് നരേന്ദ്ര മോദി പറഞ്ഞു.