തെരഞ്ഞെടുപ്പ് ഗോദയിലേക്ക് അഞ്ച് സംസ്ഥാനങ്ങൾ; കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

election commission declaration poll dates in five states including kerala

5:48 PM IST

പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് ഇത്തവണയില്ല

5:30 PM IST

പശ്ചിമ ബംഗാളിൽ പോളിംഗ് എട്ട് ഘട്ടമായി

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് എട്ട് ഘട്ടമായി നടത്തും. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. 

5:30 PM IST

പുതുച്ചേരിയും ഏപ്രിൽ ആറിന് വോട്ട് ചെയ്യും

പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തെരഞ്ഞെടുപ്പ്. 

5:31 PM IST

തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് തന്നെ. ഒറ്റഘട്ടമായിട്ടായിരിക്കും ഈ തെരഞ്ഞെടുപ്പും വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. 

5:19 PM IST

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് അതേ ദിവസം തന്നെ നടക്കും. മാർച്ച് 12നായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരിക. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച് 22ന്.  വോട്ടെണ്ണലിന് പിന്നീട് ഏതാണ്ട് ഒരു മാസം ബാക്കിയുണ്ട്, മെയ് 2നാകും വോട്ടെണ്ണൽ.

No description available.

5:19 PM IST

കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം

കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. ഏപ്രിൽ ആറിനായിരിക്കും കേരളത്തിൽ വോട്ടെടുപ്പ്. 

5:18 PM IST

വോട്ടെണ്ണൽ മേയ് 2ന്

വോട്ടെണ്ണൽ മേയ് 2ന്

5:16 PM IST

ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; വോട്ടെണ്ണൽ മേയ് 2ന്

ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും.

No description available.

5:11 PM IST

ഒരു മണ്ഡലത്തിൽ പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം

ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പിനായി ചെലവാക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപ. 

5:09 PM IST

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 

5:05 PM IST

തീയതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്ത്

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് പരീക്ഷകളും പ്രാദേശിക ഉത്സവങ്ങളും കണക്കിലെടുത്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 

4:59 PM IST

ദീപക് മിശ്ര ഐപിഎസ് കേരളത്തിൽ തെരഞ്ഞെടുപ്പ് പൊലീസ് നിരീക്ഷകൻ

ദീപക് മിശ്ര ഐപിഎസ് കേരളത്തിൽ പൊലീസ് നിരീക്ഷകനാകും. ഇതിന് പുറമേ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ. 

4:58 PM IST

പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം.

പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം. വീട് കയറിയുള്ള പ്രചരണത്തിന് സംഘത്തിൽ പരമാവധി അഞ്ച് പേർ വരെയാവാം. നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താൻ അനുമതി. 

4:56 PM IST

വോട്ടിംഗ് സമയം കൂട്ടി

വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് സമയം കൂട്ടിയത്. 

4:50 PM IST

80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്

80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. 

4:48 PM IST

ബിഹാർ തെരഞ്ഞെടുപ്പ് അഭിമാന നേട്ടമെന്ന് കമ്മീഷൻ

കൊവിഡിനിടെ വിജയകരമായി പൂർത്തിയാക്കിയ ബിഹാർ തെരഞ്ഞെടുപ്പ് അഭിമാനനേട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാമാരിക്കിടയിലും കാര്യങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാനായെന്ന് സുനിൽ അറോറ.

4:40 PM IST

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിശദീകരിച്ച് കമ്മീഷൻ

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിച്ച് സുനിൽ അറോറ. ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ചിടത്തായി 2.7ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ ഉണ്ടാകും. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കും.

4:30 PM IST

തെര‌ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം തുടങ്ങുന്നു

തെര‌ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം തുടങ്ങുന്നു, തത്സമയം കാണാം...

4:20 PM IST

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ദിശാ സൂചിക

ദില്ലി: ദേശീയ സ്ഥിതിയിൽ വൻ മാറ്റങ്ങൾക്ക് ഇടയാക്കില്ലെങ്കിലും ഭാവി  രാഷ്ട്രീയത്തിലേക്ക് സുപ്രധാന സൂചനകൾ നല്കുന്നതാകും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. പശ്ചിമബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ സംഘപരിവാറിനത് ചരിത്ര മുന്നേറ്റമാകും. കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പുയരുമ്പോൾ കേരളത്തിലെ ഫലം രാഹുൽ ഗാന്ധിക്ക് ഏറെ നിർണ്ണായകമാണ്. ഇടതുപക്ഷത്തിൻറെ നിലനില്പിനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്.

Read more at:  'സോനാർ ബംഗ്ല'യിൽ കണ്ണ് നട്ട് ബിജെപി, രാഹുലിന് ജനവിധി നിർണായകം, ഇത് ഭാവിയുടെ സൂചിക ...

4:20 PM IST

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് തമിഴകവും

ചെന്നൈ: ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ കരുനീക്കങ്ങള്‍ക്കിടെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അണ്ണാഡിഎംകെയോട് ബിജെപി ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് കളമൊരുങ്ങിയ സാഹചര്യത്തിൽ സീറ്റ് വിഭജനത്തിന്‍റെ പേരിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ കോണ്‍ഗ്രസ് സഖ്യം.

Read more at: തമിഴകം പിടിക്കുമോ ബിജെപി? അട്ടിമറിക്ക് ശശികല, പോരാടി ജയിക്കാൻ ഡിഎംകെ, ആകെ സസ്പെൻസ് ...

4:17 PM IST

തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുന്നണികൾ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാവും എന്ന വാര്‍ത്ത വന്നതോടെ ആത്മവിശ്വാസം അവകാശ വാദവുമായി മൂന്ന് മുന്നണികളും രംഗത്ത് എത്തി.

Read more at:  തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുന്നണികൾ, കേരളം തെരഞ്ഞെടുപ്പ് പോരിലേക്ക് ...
 
4:15 PM IST

വാർത്താ സമ്മേളനം നാലരയ്ക്ക്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാ‍ർത്താസമ്മേളനം വൈകിട്ട് നാലരയ്ക്ക്, കേരളടമക്കം അ‌ഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും. 

Read more at:  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ: തെര. കമ്മീഷൻ വാർത്താസമ്മേളനം 4.30-ക്ക് ...

5:48 PM IST:

പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് ഇത്തവണയില്ല

5:46 PM IST:

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് എട്ട് ഘട്ടമായി നടത്തും. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. 

5:32 PM IST:

പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തെരഞ്ഞെടുപ്പ്. 

5:31 PM IST:

തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് തന്നെ. ഒറ്റഘട്ടമായിട്ടായിരിക്കും ഈ തെരഞ്ഞെടുപ്പും വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. 

5:29 PM IST:

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് അതേ ദിവസം തന്നെ നടക്കും. മാർച്ച് 12നായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരിക. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച് 22ന്.  വോട്ടെണ്ണലിന് പിന്നീട് ഏതാണ്ട് ഒരു മാസം ബാക്കിയുണ്ട്, മെയ് 2നാകും വോട്ടെണ്ണൽ.

No description available.

5:19 PM IST:

കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. ഏപ്രിൽ ആറിനായിരിക്കും കേരളത്തിൽ വോട്ടെടുപ്പ്. 

5:18 PM IST:

വോട്ടെണ്ണൽ മേയ് 2ന്

5:42 PM IST:

ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും.

No description available.

5:12 PM IST:

ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പിനായി ചെലവാക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപ. 

5:09 PM IST:

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 

5:06 PM IST:

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് പരീക്ഷകളും പ്രാദേശിക ഉത്സവങ്ങളും കണക്കിലെടുത്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 

5:08 PM IST:

ദീപക് മിശ്ര ഐപിഎസ് കേരളത്തിൽ പൊലീസ് നിരീക്ഷകനാകും. ഇതിന് പുറമേ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ. 

5:13 PM IST:

പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം. വീട് കയറിയുള്ള പ്രചരണത്തിന് സംഘത്തിൽ പരമാവധി അഞ്ച് പേർ വരെയാവാം. നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താൻ അനുമതി. 

5:11 PM IST:

വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് സമയം കൂട്ടിയത്. 

4:54 PM IST:

80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. 

4:49 PM IST:

കൊവിഡിനിടെ വിജയകരമായി പൂർത്തിയാക്കിയ ബിഹാർ തെരഞ്ഞെടുപ്പ് അഭിമാനനേട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാമാരിക്കിടയിലും കാര്യങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാനായെന്ന് സുനിൽ അറോറ.

4:55 PM IST:

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിച്ച് സുനിൽ അറോറ. ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ചിടത്തായി 2.7ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ ഉണ്ടാകും. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കും.

4:30 PM IST:

തെര‌ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം തുടങ്ങുന്നു, തത്സമയം കാണാം...

4:28 PM IST:

ദില്ലി: ദേശീയ സ്ഥിതിയിൽ വൻ മാറ്റങ്ങൾക്ക് ഇടയാക്കില്ലെങ്കിലും ഭാവി  രാഷ്ട്രീയത്തിലേക്ക് സുപ്രധാന സൂചനകൾ നല്കുന്നതാകും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. പശ്ചിമബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ സംഘപരിവാറിനത് ചരിത്ര മുന്നേറ്റമാകും. കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പുയരുമ്പോൾ കേരളത്തിലെ ഫലം രാഹുൽ ഗാന്ധിക്ക് ഏറെ നിർണ്ണായകമാണ്. ഇടതുപക്ഷത്തിൻറെ നിലനില്പിനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്.

Read more at:  'സോനാർ ബംഗ്ല'യിൽ കണ്ണ് നട്ട് ബിജെപി, രാഹുലിന് ജനവിധി നിർണായകം, ഇത് ഭാവിയുടെ സൂചിക ...

4:27 PM IST:

ചെന്നൈ: ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ കരുനീക്കങ്ങള്‍ക്കിടെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അണ്ണാഡിഎംകെയോട് ബിജെപി ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് കളമൊരുങ്ങിയ സാഹചര്യത്തിൽ സീറ്റ് വിഭജനത്തിന്‍റെ പേരിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ കോണ്‍ഗ്രസ് സഖ്യം.

Read more at: തമിഴകം പിടിക്കുമോ ബിജെപി? അട്ടിമറിക്ക് ശശികല, പോരാടി ജയിക്കാൻ ഡിഎംകെ, ആകെ സസ്പെൻസ് ...

4:21 PM IST:

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാവും എന്ന വാര്‍ത്ത വന്നതോടെ ആത്മവിശ്വാസം അവകാശ വാദവുമായി മൂന്ന് മുന്നണികളും രംഗത്ത് എത്തി.

Read more at:  തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുന്നണികൾ, കേരളം തെരഞ്ഞെടുപ്പ് പോരിലേക്ക് ...
 
4:19 PM IST:

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാ‍ർത്താസമ്മേളനം വൈകിട്ട് നാലരയ്ക്ക്, കേരളടമക്കം അ‌ഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും. 

Read more at:  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ: തെര. കമ്മീഷൻ വാർത്താസമ്മേളനം 4.30-ക്ക് ...

ദില്ലി: കേരളടമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്കാണ് വിഗ്യാൻ ഭവനിൽ വച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നത്. കേരളത്തിന് പുറമേ പശിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.