ഗോവയിൽ 19 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കഴിഞ്ഞു. 4.45ന് കിട്ടുന്ന കണക്കനുസരിച്ച് രണ്ട് സീറ്റുകളിൽ കൂടി ബിജെപി മുന്നിട്ട് നിൽക്കുന്നത്. ആകെ 40 സീറ്റുകളുള്ള ഗോവയിൽ 21 സീറ്റാണ് കേവല ഭൂരിപക്ഷ നേടാനായി വേണ്ടത്. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചുവെന്നാണ് ബിജെപി പറയുന്നത്.
പനാജി: ഗോവയിൽ ബിജെപി ഇന്ന് ഗവർണറെ കാണില്ല. കേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ കിട്ടാനുണ്ടെന്നും വൈകിട്ട് വാർത്താ സമ്മേളനം നടത്തുമെന്നുമാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം ഇപ്പോൾ അറിയിക്കുന്നത്. വൈകിട്ട് 5.30ന് വിശദമായ വാർത്താസമ്മേളനം നടത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ സമവായമായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നാണ് മറുപടി.
ഗോവയിൽ 19 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കഴിഞ്ഞു. 4.45ന് കിട്ടുന്ന കണക്കനുസരിച്ച് രണ്ട് സീറ്റുകളിൽ കൂടി ബിജെപി മുന്നിട്ട് നിൽക്കുന്നത്. ആകെ 40 സീറ്റുകളുള്ള ഗോവയിൽ 21 സീറ്റാണ് കേവല ഭൂരിപക്ഷ നേടാനായി വേണ്ടത്. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചുവെന്നാണ് ബിജെപി പറയുന്നത്.
കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ.
പി എസ് ശ്രീധരൻപിള്ളയാണ് ഗോവ ഗവർണർ. കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 7 സീറ്റുകളിൽ വിജയിച്ചു. നാലിടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. അന്തിമ ഫലം വരാൻ കുറച്ച് നേരം കൂടി കാത്തിരിക്കണം.
ആരാകും മുഖ്യമന്ത്രി ?
ഗോവയിൽ ബിജെപിയുടെ മുഖ്യമന്ത്രി ആരാകുമെന്നതാണ ഇപ്പോഴത്തെ ചോദ്യം. ബിജെപിയുടേയും ആർഎസ്എസിന്റേയും വിശ്വസ്തനായ പ്രമോദ് സാവന്ദ് വീണ്ടും മുഖ്യമന്ത്രി ആകുമോ എന്നതാണ് അറിയേണ്ടത്. ഓടിയും കിതച്ചും ലീഡ് ചെയ്യുന്ന പ്രമോദ് സാവന്ദ് ജയിച്ചു കയറിയാൽ പ്രമേദിന്റെ കാര്യത്തിൽ പാർട്ടി അനുകൂല തീരുമാനം എടുക്കുമോ എന്നാണ് അറിയേണ്ടത്.
അതേസമയം ജയിച്ചു കയറിയ , മുഖ്യമന്ത്രി കസേരയിൽ കണ്ണെറിഞ്ഞുള്ള നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വിശ്വജിത്ത് റാണെ പ്രതികരിച്ചു . പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1. പ്രമോദ് സാവന്ദ്
2017ൽ എറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ നോക്ക്കുത്തിയാക്കി അധികാരം പിടിച്ചവരാണ് ബിജെപി.ഇത്തവണയും അധികാരം പിടിച്ചാൽ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയാകാനാണ് ഏറ്റവും സാധ്യത. മുഖ്യമന്ത്രിസ്ഥാനാർഥിയായി അദ്ദേഹത്തെ പ്രചാരണകാലത്ത് ബിജെപി ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ആർഎസ്എസ് പശ്ചാത്തലം,കേന്ദ്രനേതൃത്വവുമായുള്ള അടുപ്പം അങ്ങനെ പലതരത്തിൽ അദ്ദേഹം പാർട്ടിക്ക് യോഗ്യനാണ്.
2. വിശ്വജിത്ത് റാണെ
കാര്യങ്ങൾ പ്രമോദ് സാവന്ദിന് അത്ര എളുപ്പമെന്ന് പറയാനാകില്ല.നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലി നേരത്തെ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസുകാരനായിരുന്ന വിശ്വജിത്ത് ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് റാണയുടെ മകനാണ്. ബിജെപിയിലേക്ക് കൂറ്മാറിയെത്തിയ വിശ്വത്തിന്‍റെ സമ്മർദം കൊണ്ട് കൂടിയാണ് ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അച്ഛൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത്. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ സർക്കാരുണ്ടാക്കാനാകില്ലെന്ന ഘട്ടം വന്നാൽ സർവ സമ്മതനായി വിശ്വജിത്ത് മാറിയേക്കും
12 സീറ്റുള്ള കോൺഗ്രസും അടിയന്തര യോഗം ചേരുന്നുണ്ട്. ആദ്യ ഫല സൂചനകൾ അനുകൂലമായെന്ന് കണ്ടതോടെ കോൺഗ്രസ് ഗവർണറെ കാണാൻ അനുമതി തേടിയിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ 17 നേക്കാൾ കുറഞ്ഞ് 12 എന്ന അക്കത്തിൽ ഒതുങ്ങിയ കോൺഗ്രസും അടിയന്തര കൂടിയാലോചനകൾ നടത്തുന്നുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ സർക്കാർ രൂപീകരണമെന്നത് അസാധ്യമാണ്. കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർഥിയെ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നയിച്ചത് ദിഗംബർ കാമത്താണ്.
