ഹൈദരാബാദ്: കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റുചെയ്ത സംഭവത്തിൽ തെലങ്കാന പൊലീസിന് ഹൈദരാബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തെലങ്കാന ബനാന റിപ്പബ്ലിക്കാണോ എന്ന് ചോദിച്ച കോടതി പൊലീസ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. 

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ഭീഷണി മുഴക്കിയെന്നും റാവു റാലി നടത്താനിരുന്ന കോടങ്കലിൽ ബന്ദാഹ്വാനം നടത്തിയെന്നും ആരോപിച്ചാണ് പൊലീസ് റെഡ്ഡിയെ ഇന്നലെ അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുടെ റാലി നടക്കുന്നതിന് മുന്നോടിയായിരുന്നു നടപടി. റാലിക്ക് ശേഷം റെഡ്ഡിയെ വിട്ടയച്ചു. ഇത് പൊലീസിന്‍റെ അധികാരദുരുപയോഗമാണെന്ന് കാട്ടിയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

Read More: തെലങ്കാന കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്‍റ് രേവന്ത് റെഡ്ഡി അറസ്റ്റിൽ