പി ജെ ജോസഫിന് പിണക്കമുണ്ടെന്ന് കരുതുന്നില്ല.കേരള യാത്ര ഉദ്ഘാടനം ചെയ്തത് ജോസഫാണെന്നും ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് എമ്മിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കുമെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. പി ജെ ജോസഫിന് പിണക്കമുണ്ടെന്ന് കരുതുന്നില്ല.കേരള യാത്ര ഉദ്ഘാടനം ചെയ്തത് ജോസഫാണെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയില്‍ പടലപ്പിണക്കമില്ലെന്നും ജോസഫ് പാര്‍ട്ടിയുടെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred