രാജസ്ഥാനിൽ വോട്ടെടുപ്പ് അടുക്കുന്പോൾ തെരഞ്ഞെടുപ്പ് ചർച്ചകളും ചൂടുപിടിക്കുകയാണ്. സംസ്ഥാനം ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് പ്രധാനമായും ചര്‍ച്ച. 

ജയ്പൂര്‍: രാജസ്ഥാനിൽ വോട്ടെടുപ്പ് അടുക്കുന്പോൾ തെരഞ്ഞെടുപ്പ് ചർച്ചകളും ചൂടുപിടിക്കുകയാണ്. സംസ്ഥാനം ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് പ്രധാനമായും ചര്‍ച്ച. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച രാജസ്ഥാനില്‍ ബിജെപി തുടരുമോ കോണ്‍ഗ്രസ് തിരിച്ചുവരുമോ എന്ന ചോദ്യങ്ങള്‍ക്ക് ജയ്പൂരിൽ നിന്നുള്ള മലയാളികള്‍ നടത്തിയ പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രചാരണങ്ങളിലും വോട്ടെടുപ്പിലും അടക്കം പങ്കെടുക്കുന്ന മലയാളികള്‍ അഭിപ്രായപ്പെടുന്നു. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതായും ബിജെപിയുടെ ശക്തി കുറച്ച് കാണുന്നില്ലെന്നും ജയ്പൂര്‍ നിവാസികളായ മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതൊക്കെയാണെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പ് ആവേശമൊന്നും അവിടെയില്ലെന്നാണ് ഇവരുടെ അഭിപ്രായം.

വീഡിയോ കാണാം...