രാജസ്ഥാനിൽ ഭരണത്തുടർച്ച ഉണ്ടാകും, ഭരണവിരുദ്ധ വികാരമില്ല: കേന്ദ്രമന്ത്രി പ്രകാശ് ജാവ്‍ദേകർ

https://static.asianetnews.com/images/authors/c51dd4e0-5430-5bf4-a14c-80f1f2beed28.jpg
First Published 4, Dec 2018, 7:03 PM IST
no anti incumbency factor in Rajasthan, BJP will retain power says Prakash Javadekar
Highlights

"കഴിഞ്ഞ ഇരുപത് വർഷങ്ങളായി രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരണത്തിൽ വരുന്നത്. ആ പതിവ് ഞങ്ങൾ തിരുത്തുകയാണ്. ഇത്തവണ ബിജെപി സർക്കാർ ആവർത്തിക്കും. ഒരുതവണ കൂടി ബിജെപി എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഞങ്ങൾ അതുമായി മുന്നോട്ടു പോവുകയാണ്"

ജയ്പൂർ: അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന പതിവ് ഇക്കുറി രാജസ്ഥാനിൽ ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. വസുന്ധര രാജെ  സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. രാജസ്ഥാൻ ബിജെപിയിൽ ഒരു ഭിന്നതയുമില്ലെന്നും ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രകാശ് ജാവ്ദേക്കറുമായി ഞങ്ങളുടെ പ്രതിനിധി കെ.ആർ.ഷിബുകുമാർ നടത്തിയ അഭിമുഖത്തിൽ നിന്ന്.

ബിജെപിയും കോൺഗ്രസും മാറിമാറി അധികാരത്തിലെത്തുന്നതാണ് രാജസ്ഥാന്‍റെ ചരിത്രം. അത് ഇക്കുറി മാറ്റിമറിക്കാൻ നിങ്ങൾക്കാകുമോ?

ഞങ്ങളത് തകർക്കും. രാജ്യമാകെ ബിജെപി സർക്കാരുകളെ ജനങ്ങൾ ആവർത്തിച്ച് തെരഞ്ഞെടുക്കുകയാണ്. കോൺഗ്രസ് എല്ലായിടത്തും പരാജയപ്പെടുകയും ചെയ്യുന്നു. 2014ൽ കോൺഗ്രസിന് പതിനാറ് സംസ്ഥാനങ്ങളിൽ ഭരണം ഉണ്ടായിരുന്നു. ഇപ്പോൾ അവർ നാല് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നു. കേരളത്തിലും കോൺഗ്രസിന് അധികാരം നഷ്ടമായി. എല്ലായിടവും കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്നു. ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. ബിജെപിക്ക് നേരത്തേ ആറ് സംസ്ഥാനങ്ങളിൽ ഭരണം ഉണ്ടായിരുന്നു. ഇപ്പോൾ പത്തൊൻപത് സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. രാജസ്ഥാനിൽ 30 വ‍ർഷം കോൺഗ്രസ് തുടർച്ചയായി ഭരിച്ചു. പിന്നീട് ഭൈറോൺ സിംഗ് ഷെഖാവത്ത് രണ്ട് തവണ മുഖ്യമന്ത്രിയായി. കഴിഞ്ഞ ഇരുപത് വർഷങ്ങളായാണ് കോൺഗ്രസും ബിജെപിയും മാറിമാറി വരുന്നത്. ആ പതിവ് ഞങ്ങൾ തിരുത്തുകയാണ്. ഇത്തവണ ബിജെപി സർക്കാർ ആവർത്തിക്കും. ഒരുതവണ കൂടി ബിജെപി എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഞങ്ങൾ അതുമായി മുന്നോട്ടു പോവുകയാണ്.

പക്ഷേ കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നത് ഭരണ വിരുദ്ധ വികാരത്തിലാണ്, പ്രത്യേകിച്ച് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോടുള്ള ജനരോക്ഷത്തിൽ. അവർക്കെതിരെയുള്ള ആരോപണങ്ങളിൽ..

ഇല്ല. അവർ പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം വലിയ പ്രതികരണങ്ങളാണ് കിട്ടുന്നത്. അതിലുപരി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കിട്ടി. സർക്കാരിൽ നിന്ന് നേട്ടങ്ങൾ കിട്ടിയവരാണ് ഞങ്ങളുടെ പ്രവർത്തകരായി മാറിയത്. അവർ ബിജെപിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നു. അങ്ങനെയാണ് ബിജെപി ജയിക്കാൻ പോകുന്നത്.

ബിജെപിക്ക് ഉള്ളിൽത്തന്നെ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടല്ലോ?

ഇല്ല. ഒരു അഭിപ്രായവ്യത്യാസവും ഇല്ല.
 

 

loader