ഭാവിയില്‍ ആരാവണമെന്ന ചോദ്യത്തിന്, വിദ്യാഭ്യാസം ലഭിച്ചാല്‍ ഓഫീസറാവുമെന്നും അല്ലെങ്കില്‍ മന്ത്രിയോ എം.എല്‍.എയോ ആവുമെന്നുമാണ് പഞ്ചാബി ഭാഷയിലുള്ള കോമഡി ഷോയിലുള്ളത്.
ദില്ലി: പഞ്ചാബില്‍ ആം ആദ്‍മി പാര്‍ട്ടിയുടെ ചരിത്ര വിജയത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ് നിയുക്ത മുഖ്യമന്ത്രി ഭഗവത് മന്‍ അവതരിപ്പിച്ച പഴയ ചില കോമഡി ഷോകളുടെ വീഡിയോ ക്ലിപ്പുകളും. ഹാസ്യ താരമായിരുന്ന ഭഗവത് മന്‍ ഒരു വിദ്യാര്‍ത്ഥിയായി വേഷമിടുന്ന രംഗമാണ് പ്രമുഖരടക്കം വ്യാപകമായി ഷെയര്‍ ചെയ്‍തത്. ഭാവിയില്‍ ആരാവണം എന്ന ചോദ്യത്തിന് വിദ്യാഭ്യാസമില്ലെങ്കില്‍ എം.എല്‍.എയോ മന്ത്രിയോ ആവണമെന്നാണ് കോമഡി ഷോയില്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നത്.
യാദൃശ്ചികമെന്നോണം പഞ്ചാബ് ആം ആദ്‍മി പാര്‍ട്ടി തൂത്തുവാരിയപ്പോള്‍ മുഖ്യമന്ത്രി കസേരയിലെത്തുന്ന ഭഗവത് മന്റെ പഴയ കോമഡി ഷോയും ഇപ്പോഴത്തെ ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്താണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഭാവിയില്‍ ആരാവണമെന്ന ചോദ്യത്തിന്, വിദ്യാഭ്യാസം ലഭിച്ചാല്‍ ഓഫീസറാവുമെന്നും അല്ലെങ്കില്‍ മന്ത്രിയോ എം.എല്‍.എയോ ആവുമെന്നുമാണ് പഞ്ചാബി ഭാഷയിലുള്ള കോമഡി ഷോയിലുള്ളത്. ദീര്‍ഘദൃഷ്‍ടിയോടെയുള്ള പ്രതികരണമെന്ന് ചിലര്‍ ഇതിന് അടിക്കുറിപ്പും നല്‍കി.
ഇപ്പോഴത്തെ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‍ജ്യോത് സിദ്ദു വിധി കര്‍ത്താവായിരുന്ന 2006ലെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന ഹാസ്യ പരിപാടിയുടെ വീഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് വൈറലാണ്. രാഷ്‍ട്രീയത്തെക്കുറിച്ചും സര്‍ക്കാറിനെക്കുറിച്ചുമാണ് അതില്‍ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. 'രാഷ്‍ട്രീയം എന്താണെന്ന് ഒരു രാഷ്‍ട്രീയക്കാരനോട് ചോദിച്ചപ്പോള്‍ എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള നടപടിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സര്‍ക്കാറിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചപ്പോള്‍ ഓരോ പ്രശ്‍നവും സൂക്ഷ്‍മമായി നിരീക്ഷിച്ച ശേഷം ഒരു മിനിറ്റ് കഴിഞ്ഞ് അത് മറക്കുന്നവരാണ് സര്‍ക്കാര്‍' എന്നുമാണ് അദ്ദേഹം പറയുന്നത്. വിധികര്‍ത്താവായ സിദ്ദു ഇത് കേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

