പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകളും ഉപയോഗിക്കരുതെന്ന് രാഹുൽ ഗാന്ധി പ്രവര്‍ത്തകരെയും നേതാക്കളെയും രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഉപദേശിച്ചു
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിക്ക് അടിക്കാൻ വടി കൊടുക്കരുതെന്ന് ഉപദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകളും ഉപയോഗിക്കരുതെന്ന് രാഹുൽ പ്രവര്‍ത്തകരെയും നേതാക്കളെയും രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഉപദേശിച്ചു .
സ്നേഹത്തോടെയും സംയമനത്തോടെയും തെരഞ്ഞെടുപ്പ് പോരാട്ടം നടത്തണം. അധിക്ഷേപിക്കലും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുല്‍ പറഞ്ഞു.
മറ്റു വിഷയങ്ങളില്ലാത്ത കോണ്‍ഗ്രസ് തന്‍റെ അച്ഛാനാരെന്നും ജാതിയേതെന്നും ചോദിക്കുന്നുവെന്ന് മോദി വിമര്‍ശിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ വ്യക്തിപരമായ പരാമര്‍ശം മോദി പ്രചാരണ വിഷയമാക്കി. കോണ്‍ഗ്രസ് ജാതീയതുടെ വിഷം പടര്‍ത്തുകയാണെന്ന് വിമര്‍ശനം. മുംബൈ ഭീകരാക്രമണം നടന്ന് പത്തു വര്‍ഷമാകുന്ന വേളയിൽ വിഷയം സോണിയാ ഗാന്ധിയ്ക്കെതിരായ ആയുധവുമാക്കി.
രാജസ്ഥാൻ പ്രചാരണത്തിൽ സര്ക്കാര്‍ നേട്ടങ്ങള്‍ മോദി നിരുത്തുമ്പോള്‍ റയിൽവേയുടെ പേര് അദാനി റയില്‍വേ എന്നും ഇന്ത്യൻ വ്യോമസേനയുടെ പേര് അംബാനി വ്യോമസേന എന്നും മാറ്റേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു.
