രാജസ്ഥാന്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. മാറിമാറി വരുന്ന ചരിത്രം  കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തുമ്പോഴും ജാതി വോട്ടുകളില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 

ജയ്പൂര്‍: രാജസ്ഥാന്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. സര‍്‍‍ക്കാരുകള്‍ മാറിമാറി വരുന്ന ചരിത്രം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുമ്പോഴും ജാതി വോട്ടുകളിലാണഅ ബിജെപിയുടെ പ്രതീക്ഷ. അതേസമയം സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ഇതിന്‍റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ജാല്റാപഠൻ മണ്ഡലത്തിലെ ഒരു സംഘം വനിതകളുടെ പ്രതികരണവും എത്തുന്നത്. പ്രഖ്യാപിച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാവാത്തതിലുള്ള അമർഷവും കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയും മുഖ്യമന്ത്രി വസുന്ധര രാജെ വോട്ടു ചോദിച്ചെത്തുമ്പോൾ നേരിട്ട് അറിയാക്കാനൊരുങ്ങുകയാണവര്‍. 

റോഡ് നിർമ്മാണം നിലച്ചതും കുടിവെള്ളം കിട്ടാത്തതും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർമാരെ ചൊടിപ്പിക്കുന്നു. വസുന്ധര എത്തിയാൽ ഇക്കാര്യത്തിൽ വിശദീകരണം നല്കിയാലേ വോട്ടു ചെയ്യൂ എന്ന് രാജസ്ഥാനി മാത്രം സംസാരിക്കുന്ന ഗ്രാമീണ സ്ത്രീകൾ പറയുന്നു. ചാനല്‍ മൈക്ക് കണ്ടപ്പോള്‍ തന്നെ പരാതികളുടെ കെട്ടഴിക്കുകയാണ് ഈ ഗ്രാമീണ സ്ത്രീകള്‍.

ജാല്റപഠനിൽ നിന്ന് പ്രശാന്ത് രഘുവംശവും പി വടിവേലും പകർത്തിയ പ്രതികരണങ്ങൾ കാണാം.