Asianet News MalayalamAsianet News Malayalam

വടകരയിൽ പൊടിപാറും പോരാട്ടം, നേരിയ മുൻതൂക്കം എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവേ

2016-ൽ ജെഡിഎസിൽ നിന്നും എൽഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച സി.കെ.നാണു 9511 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച മനയത്ത് ചന്ദ്രനെ തോൽപിച്ചത്.

tight fight in vadakara
Author
Vadakara, First Published Apr 29, 2021, 9:08 PM IST

വടകരയിൽ നടക്കുന്നത് വിജയിയെ പ്രവചിക്കാൻ പോലും സാധിക്കാത്ത ശക്തമായ പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവേ. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആർഎംപി സ്ഥാനാർത്ഥി കെ.കെ.രമയും എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപിക്കായി മത്സരിക്കുന്ന എം.രാജേഷ് കുമാർ കൂടി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന് പ്രവചനം കൂടുതൽ സങ്കീർണമാക്കുന്നു. എങ്കിലും നേരിയ മുൻതൂക്കം സ‍ർവേ മനയത്ത് ചന്ദ്രന് നൽകുന്നു. 

2016-ൽ ജെഡിഎസിൽ നിന്നും എൽഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച സി.കെ.നാണു 9511 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച മനയത്ത് ചന്ദ്രനെ തോൽപിച്ചത്. ഇക്കുറി മനയത്ത് ഇടതുപക്ഷത്തേക്ക് വന്നപ്പോൾ ടിപി മരിച്ചു വീണ വടകരയുടെ മണ്ണിൽ അദ്ദേഹത്തിൻ്റെ ഭാര്യയും ആ‍‍ർഎംപി നേതാവുമായ കെ.കെ.രമയെ ഇറക്കി പോരാട്ടം കനപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. 
 

Follow Us:
Download App:
  • android
  • ios